KeralaLatest NewsIndia

നോട്ടയെക്കാൾ പിന്നിൽ സ്ഥാനമുള്ളവർ കോൺഗ്രസ്സിനെ ഉപദേശിക്കേണ്ടെന്ന്‍ എ കെ ആന്റണിയുടെ പരിഹാസം

ന്യൂ ഡൽഹി : നോട്ടയെക്കാൾ പിന്നിൽ സ്ഥാനമുള്ളവർ കോൺഗ്രസ്സിനെ ഉപദേശിക്കേണ്ടെന്ന്‍ എ കെ ആന്റണിയുടെ പരിഹാസം. ബിജെപിയെ നേരിടാൻ കോൺഗ്രസിന് കഴിവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നോട്ടയെക്കാൾ പിന്നിലുള്ള സിപിഎമ്മിന്റെ ഉപദേശം കോൺഗ്രസ്സിന് ആവശ്യമില്ലെന്ന് എ കെ ആന്റണി പറഞ്ഞു.

35 വർഷം തുടർച്ചയായി ഭരിച്ച ബംഗാളിൽ സിപിഎം തകർന്ന കാഴ്ച്ചയാണ് കണ്ടത്. ഭൂരിപക്ഷം പ്രവർത്തകരും ബിജെപിയിലേക്ക് ചേക്കേറുന്നു. ഒടുവിൽ ബംഗാളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സിപിഎംമിനെ പിന്തള്ളി ബിജെപി രണ്ടാം കക്ഷിയായി മാറി. ഇന്ന് ഇന്ത്യയിലെ എല്ലാ മതേതര പാർട്ടികളും ആവശ്യപ്പെടുന്നത് ബിജെപിക്കെതിരെ അതിവിശാലമായ സഖ്യമുണ്ടാക്കാൻ കോൺഗ്രസ്സിന് നേതൃത്വം നൽകണമെന്നാണ്. എന്നാൽ സിപിഎമ്മിലെ കേരളത്തിലെ ഘടകം അതിന് തടസമാണെന്ന് ആന്റണി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button