IndiaNews

ബിസിനസ്സ് തുടങ്ങാൻ സൗന്ദര്യവും ഉയരവും വേണമെന്ന് ഒരു സംസ്ഥാന സർക്കാർ

ബിസിനസ്സ് തുടങ്ങാൻ സൗന്ദര്യവും ഉയരവും വേണമെന്ന് ഒരു സംസ്ഥാന സർക്കാർ. രാജസ്ഥാൻ വിദ്യാഭാസ വകുപ്പധികൃതരുടെയാണ് ഈ പുതിയ കണ്ടെത്തൽ. കഠിന പ്രയത്നം കൊണ്ട് വ്യവസായ സാമ്രാജ്യങ്ങൾ കെട്ടിപൊക്കിയവരെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ആത്മസമർപ്പണവും നിരീക്ഷണങ്ങളും കഠിനാധ്വാനവുമാണ് അവരെയെല്ലാം വ്യവസായലോകത്ത് എത്തിച്ചത്.

എന്നാൽ നല്ലൊരു വ്യവസായ സംരംഭകനാകണമെങ്കിൽ സൗന്ദര്യവും നല്ല ഉയരവും വേണമെന്നാണ് രാജസ്ഥാൻ വിദ്യാഭാസ വകുപ്പധികൃതരുടെ കണ്ടെത്തൽ. സംസ്ഥാന വിദ്യാഭാസ ബോർഡ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികൾക്കുവേണ്ടി തയ്യാറാക്കുന്ന ‘സമാജ് ഉപയോഗി യോജനായിൽ’ പാഠപുസ്തകത്തിലാണ് ഈ വിവരമുള്ളത്.

നൈപുണ്യ വികസനം എന്ന പാഠഭാഗത്താണ് ഈ വിവരം ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് പദ്ധതി, നോട്ട് അസാധുവാക്കൽ തുടങ്ങിയവയും പുസ്തകത്തിൽ ഉൾപെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button