മൂന്നാര്‍: മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി തുടങ്ങി.ഇന്ന് രാവിലെ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തിചോലയില്‍ കുരിശ് സ്ഥാപിച്ചുള്ള കയ്യേറ്റമാണ് അഡീഷണല്‍ തഹസില്‍ദാറുടെ നേതൃത്വത്തിലുള്ള സംഘം ഒഴിപ്പിക്കാൻ തുടങ്ങുന്നത്.പാപ്പാത്തിചോലയില്‍ സ്ഥാപിച്ച ഭീമന്‍ കുരിശ് പൊളിച്ച് നീക്കും.വന്‍പോലീസ് സന്നാഹവും ഒപ്പമുണ്ട്.റവന്യൂ സംഘത്തെ തടയാന്‍ പ്രദേശവാസികള്‍ വഴിയില്‍ തടസങ്ങള്‍ സ്ഥാപിച്ചതോടെ പ്രദേശത്ത് 144 പ്രഖ്യാപിച്ചു.
ചിന്നക്കനാല്‍ ഭാഗത്തെ 34/1 എന്ന സര്‍വെ നമ്പരിലുളള സ്ഥലമാണിത്. ഇവിടെ നിലവില്‍ സര്‍ക്കാര്‍ ആര്‍ക്കും ഭൂമി പതിച്ചു നല്‍കിയിട്ടില്ല. ഇവിടെയാണ് വലിയ ഇരുമ്പു ഗര്‍ഡറില്‍ കോണ്‍ക്രീറ്റിലുറപ്പിച്ച കൂറ്റന്‍ കുരിശ് സ്ഥാപിച്ചത്. ഇതിനു ചുറ്റുമുളള ഏക്കര്‍ കണക്കിന് സ്ഥലവും കൈയേറ്റക്കാര്‍ സ്വന്തമാക്കിയ ശേഷം ഇവിടെ ഒരു കോൺക്രീറ്റ് കെട്ടിടവും സ്ഥാപിച്ചിട്ടുണ്ട്.
പലതവണ സംഘം ഇത് ഒഴിപ്പിക്കാൻ വന്നെങ്കിലും കുരിശ് സ്ഥാപിച്ചു കയ്യേറ്റം നടത്തിയതിലൂടെ മത വികാരത്തെ ഉണർത്തി എതിർക്കാനാണ് കയ്യേറ്റക്കാരെ ശ്രമിച്ചത്.സംഘത്തെ തടസ്സപ്പെടുത്താന്‍ വഴിമുടക്കിയിട്ടിരുന്ന കാര്‍ ജെസിബി ഉപയോഗിച്ച് നീക്കി. പ്രതിഷേധവുമായെത്തിയവരെയും പോലീസ് നീക്കി.
Post Your Comments