ചെന്നൈ : ജെല്ലിക്കെട്ട് കാളയുടെ വയറ്റില്‍ നീക്കം ചെയ്തത് കിലോ കണക്കിന് പ്ലാസ്റ്റിക്. 38.4 കിലോ പ്ലാസ്റ്റിക്കാണ് തഞ്ചാവൂർ മൃഗാശുപത്രിയിലെ ഡോക്ടർമാർ നീക്കം ചെയ്തത്. പ്ലാസ്റ്റികിനു പുറമേ എൽഇഡി ബൾബ്, കയർ, സെഫ്റ്റി പിൻ എന്നിവയും നീക്കം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
വിശപ്പില്ലായ്മയും ദഹന കുറവും മൂലം കാളയെ പരിശോധിച്ചപ്പോഴാണ് വളയറിനുള്ളിൽ പ്ലാസ്റ്റിക് കണ്ടെത്തിയത്. തുടർന്നു ശസ്ത്രക്രിയയിലൂടെ കാളയുടെ വയറ്റിൽനിന്നും പ്ലാസ്റ്റിക് പുറത്തെടുത്തതെന്ന് ഡോക്ടർമാർ അറിയിച്ചു.
Post Your Comments