നോയിഡ : ഇലക്ട്രോണിക് നിർമാണ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ജീവനക്കാർക്ക് ദാരുണാന്ത്യം. നോയിഡ സെക്ടർ 11ലെ ഇലക്ട്രോണിക് നിർമാണ ഫാക്ടറിയിയിൽ ബുധനാഴ്ച ഉച്ചകഴിഞ്ഞുണ്ടായ തീപിടിത്തത്തിൽ ആറു ജീവനക്കാരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒന്നര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമനസേന തീണയച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 15 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post Your Comments