Latest NewsInternational

പുതിയ യുദ്ധമുറകളുമായി സൈന്യമെത്തുന്നു!

ബെയ്ജിങ്: പുതിയ തരം യുദ്ധമുറകള്‍ പരിശീലിക്കാന്‍ സൈന്യത്തോട് ആവശ്യപ്പെട്ട് ചൈനീസ് പ്രസിഡന്റ്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയോടാണ് ഷി ചിന്‍പിങ്ങിന്റെ നിര്‍ദേശം. 84 സൈനിക ഘടകങ്ങളെയാണ് പുതുതായി രൂപം നല്‍കിയത്.

2.3 മില്യണ്‍ ശക്തിയുള്ള സെന്‍ട്രല്‍ മിലിട്ടിറി കമ്മിഷന്‍ ചെയര്‍മാന്‍ കൂടിയാണ് പ്രസിഡന്റ് ചിന്‍പിങ്. പുതിയ തരം യുദ്ധത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാനും കൂടുതല്‍ പരിശീലനം നടത്താനുമാണ് നിര്‍ദ്ദേശം. ഇലക്ട്രോണിക്സ്, വിവര സാങ്കേതികത, വ്യോമയുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട യുദ്ധമുറകള്‍ക്ക് ഊന്നല്‍ നല്‍കാനാണ് ഷി ചിന്‍പിങ്ങ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button