NewsIndia

പത്ത് ലക്ഷം രൂപ വാങ്ങാൻ തയ്യാറായി സോനു നിഗം : വെല്ലുവിളിക്ക് മറുപടിയായി തല മൊട്ടയടിച്ചു

മുംബൈ: മുസ്ലിം നേതാവിന്റെ വെല്ലുവിളിക്ക് മറുപടിയായി തല മൊട്ടയടിച്ച് സോനു നിഗം. മുസ്ലിം പള്ളികളില്‍ ബാങ്കുവിളിക്കുന്നതിനെതിരെ സോനു നിഗം ട്വീറ്റ് ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതനായി സോനു നിഗത്തിന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്ലിം നേതാവ് രംഗത്തെത്തിയിരുന്നു. ഇതിനുള്ള മറുപടിയായി താൻ തന്നെ ഉച്ചക്ക് രണ്ട് മണിക്ക് മൊട്ടയടിക്കുമെന്നും മാധ്യമങ്ങളെ ക്ഷണിക്കുന്നതായും സോനു ട്വിറ്ററിലൂടെ വ്യക്തമാക്കി.

തുടർന്ന് തല മൊട്ടയടിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ സോനു നിഗം അഭിപ്രായ സ്വാതന്ത്ര്യം തനിക്കുമുണ്ടെന്ന് വ്യക്തമാക്കി. പശ്ചിമ ബംഗാളിലെ ന്യൂനപക്ഷ കൗണ്‍സിലെ മുതിര്‍ന്ന അംഗമാണ് സോനുവിനെതിരെ രംഗത്തു വന്നത്. സോനുവിനെ മൊട്ടയടിച്ച്‌ ഷൂ മാല കഴുത്തില്‍ തൂക്കി രാജ്യം മുഴുവന്‍ ചുറ്റിയടിപ്പിക്കുന്നവര്‍ക്ക് പത്ത് ലക്ഷം വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു മുസ്ലിം നേതാവിന്റെ പ്രഖ്യാപനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button