Latest NewsNewsIndia

അയോധ്യയിലെ തർക്ക ഭൂമിയുടെ അടുത്ത് സുരക്ഷ മറികടന്ന് ദുരൂഹ സാഹചര്യത്തിൽ കണ്ട ആറ് മലയാളികൾ അറസ്റ്റിൽ

ലക്‌നൗ: ഉത്തർ പ്രദേശിലെ വിവാദ തർക്ക ഭൂമിയായ ബാബറി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച താല്‍ക്കാലിക ക്ഷേത്രത്തിനടുത്ത് വെച്ച് ആറ് മലയാളികളെ ഫൈസാബാദ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ ഇവിടെ എത്തിയത് എങ്ങനെയെന്ന കാര്യത്തിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർ തർക്ക പ്രദേശത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചതായും പോലീസ് പറയുന്നു. അറസ്റ്റിലായവർ ആരെന്നു പോലീസ് വ്യക്തമാക്കിയില്ല. എന്നാൽ അറസ്റ്റിലായവര്‍ നാലുപേര്‍ മുസ്ലിം സമുദായത്തിൽപെട്ടവരും രണ്ടുപേര്‍  ക്രിസ്ത്യൻ സമുദായത്തിൽപെട്ടവരുമാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റിലായവർ വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് ഇവിടെയെത്തിയതെന്നാണ് വിശദീകരിക്കുന്നത്. എന്നാൽ ഇവർ പറയുന്നത് ശരിയാണോ എന്നറിയാൻ കേന്ദ്ര അന്വേഷണ ഏജൻസികളുടെ സഹായം ഉത്തർപ്രദേശ് പോലീസ് തേടിയിട്ടുണ്ട്.തര്‍ക്ക പ്രദേശത്തിന് തൊട്ടടുത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൂടുതൽ വിവരങ്ങൾ വിശദീകരിക്കാൻ ഫൈസാബാദ് എസ് പി ആനന്ദ് ദേവ് തയ്യാറായില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ബാക്കി കാര്യങ്ങൾ പറയാനാവൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അറസ്റ്റിലായതിൽ ഒരാൾ അഭിഭാഷകനും ഒരാൾ മുൻ പോലീസ് ഓഫീസറുമാണെന്നാണ് വിവരം.പ്രദേശത്ത് കനത്ത സുരക്ഷ മറികടന്ന് ഫോട്ടോയെടുക്കാൻ നിരോധനമുള്ള സ്ഥലത്തു ഇവർ ഫോട്ടോയെടുക്കാൻ ശ്രമിച്ചതായും പോലീസ് പറയുന്നു. കേരളത്തിൽ എവിടെയുള്ളവരാണെന്നു പോലീസ് വ്യക്തമാക്കിയിട്ടില്ല.അയോധ്യയിലെ ബാബറി മസ്ജിദ് 1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ തകര്‍ത്തത്. താൽക്കാലികമായി ഇവിടെ ഒരു ക്ഷേത്രം ഉണ്ട്. അതീവ സുരക്ഷാ പ്രദേശമാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button