തിരുവനന്തപുരം: ബിജെപിയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചെന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെപിസിസി യോഗത്തില്‍ വെളിപ്പെടുത്തി. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് തന്നെ നേരിട്ട് ക്ഷണിച്ചെന്നും താന്‍ അത് നിരസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തിയത് മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും മേഘാലയ മുന്‍ ഗവര്‍ണറുമായ എം.എം.ജേക്കബ് ആണ്. തിരുവനന്തപുരത്തെ തന്റെ വീട്ടിലെത്തി രാം മാധവ് ക്ഷണിച്ചെന്നാണ് ജേക്കബ് പറഞ്ഞത്.
കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നതായുള്ള പ്രചരണം സോഷ്യല്‍ മീഡിയയിലും രാഷ്ട്രീയകേന്ദ്രങ്ങളിലും ചര്‍ച്ചയായതിന്റെ പശ്ചാത്തലത്തിലാണ് എംഎം ജേക്കബിന്റെ വെളിപ്പെടുത്തല്‍. ശശിതരൂര്‍ എംപിയും മറ്റ് നാല് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയിലേക്ക് പോകുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും താന്‍ ബിജെപിയിലേക്കില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.
Post Your Comments