Latest NewsNewsIndia

മുസ്ലീങ്ങൾ അല്ലാത്തവർ മുത്തലാഖ് വിഷയത്തിൽ ഇടപെടരുത്- സതിയെ മുസ്ലീങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല- അസം ഖാൻ

ലഖ്നൗ: മുത്തലാഖ് വിഷയത്തിൽ മുസ്ലീങ്ങൾ അല്ലാത്തവർ ഇടപെടേണ്ടെന്ന് ഉത്തർ പ്രദേശ് സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാന്‍. ശരിയത്തുമായി ബന്ധപ്പെട്ട വിഷയം മുസ്ലീങ്ങള്‍ക്ക് വിട്ടു നല്‍കൂ എന്നും, സതീ സമ്പ്രദായത്തിലോ ഹിന്ദുക്കളുടെ വിവാഹ കര്‍മ്മങ്ങള്‍ നടത്തുന്നതിലോ മന്ത്രോച്ചാരണങ്ങളിലോ മുസ്ലീങ്ങൾ ഇടപെടാറില്ലെന്നും അസം ഖാൻ കൂട്ടിച്ചേർത്തു.

എങ്ങനെയാണ് മുസ്ലീങ്ങള്‍ നിസ്ക്കരിക്കുന്നത്, വ്രതം നോക്കുന്നത്, നിക്കാഹ് നടത്തുന്നത്, തലാഖ് ചെയ്യുന്നത്, എന്നൊക്കെയുള്ള കാര്യം ഞങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിടണമെന്നും അസം ഖാൻ പറഞ്ഞു. മുത്തലാഖിനെ പുരാണത്തിലെ ദ്രൗപതീ വസ്ത്രാക്ഷേപവുമായി യോഗി ആദിത്യനാഥ്‌ താരതമ്യം ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിന്റെ മറുപടിയായാണ് അസം ഖാന്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button