ന്യൂഡൽഹി: 25 വർഷം മുൻപ് നടന്ന അയോദ്ധ്യയിലെ തർക്കമന്ദിരമായ ബാബ്‌റി മസ്ജിദ് പൊളിച്ചു മാറ്റിയതിലെ ഗൂഡാലോചന കേസ് നില നിൽക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും ഉമാഭാരതിക്കുമെതിരെയുള്ള ഗൂഢാലോചന കുറ്റം നിലനിൽക്കുമെന്ന് കോടതി കണ്ടെത്തി. സി ബി ഐയുടെ അപ്പീലിലാണ് കോടതിയുടെ ഉത്തരവ്. അദ്വാനിയടക്കം 13 പേർ വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു.
മുന്‍പുണ്ടായിരുന്ന അലഹബാദ് കോടതി വിധി റദ്ദാക്കുകയും ചെയ്തു.ഗൂഢാലോചന കുറ്റം ഒഴിവാക്കിയ അലഹബാദ് ഹൈക്കോടതി വിധിയ്ക്കെതിരെ സി.ബി.ഐയുടെ നല്‍കിയ ഹര്‍ജി അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റിസുമാരായ പി.സി.ഘോഷ്, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കെതിരെ റായ്ബറേലിയിലും കര്‍സേവര്‍ക്കെതിരെ ലക്നൗവിലുമാണ് കേസ് നടക്കുന്നത്. ഇത് ഒന്നിച്ച് ലക്നൗവില്‍ നടത്താനും കോടതി നിര്‍ദേശിച്ചു.
അദ്വാനിയെ കൂടാതെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ മുരളീ മനോഹര്‍ ജോഷി, കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തര്‍പ്രദേശ് മുന്‍ മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗ്, സംഘപരിവാര്‍ നേതാക്കളായ സതീഷ് പ്രധാന്‍, സി.ആര്‍.ബെന്‍സല്‍, അശോക് സിംഘാള്‍, ഗിരിജ കിഷോര്‍, സാധ്വി ഋതംബര, വി.എച്ച്.ഡാല്‍മിയ, വിനയ് കട്യാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍.
Post Your Comments