ദുബായ്: ദുബായിലെ ഒരു ടാക്സി കാറിൽ രണ്ട് കുഞ്ഞുങ്ങളെയും 44 കിലോ സ്വർണ്ണവും മറന്നുവച്ച നിലയിൽ കണ്ടെത്തി. വൈകാതെ തന്നെ ഉടമസ്ഥന് കുഞ്ഞുങ്ങളെയും സ്വർണ്ണവും സുരക്ഷിതമായി കൈമാറിയതായി റോഡ് ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു. കുഞ്ഞുങ്ങളെ വണ്ടിയിൽ മറന്നു വച്ചത് വളരെ പ്രധാനപ്പെട്ട ഒരു കേസ് ആയിട്ടാണ് അധികൃതർ എടുത്തിരിക്കുന്നത്.
നേരത്തെ ഇതുപോലെ ഒരു ടാക്സി കാറിൽ 24 കിലോ സ്വർണ്ണം മറന്നു വച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതുപോലെ മറ്റൊരു കാറിൽ 20 കിലോ സ്വർണ്ണവും $ 20,000 മാണ് കണ്ടെത്തിയത്. മാത്രമല്ല ബാഗുകൾ, വാലറ്റ്, കീ, പാസ്പോർട്ട്, തുണിത്തരങ്ങൾ, സൺ ഗ്ലാസ്സ് അങ്ങനെ നിരവധി സാധനങ്ങളാണ് ടാക്സി കാറുകളിൽ മറന്നു വയ്ക്കുന്നത്.
ഇതിനൊരു പ്രതിവിധി എന്ന നിലയിൽ ഫ്രാൻചെയ്‌സ് കമ്പനിയുമായി ചേർന്ന് ടാക്സികളിൽ ക്യാമറ ഘടിപ്പിക്കാൻ തീരുമാനമെടുക്കുമെന്ന് ആർ.ടി.എ അറിയിച്ചു.
Post Your Comments