രണ്ടു മക്കളെയും ഒരു ഭാര്യയെയും വളര്‍ത്താന്‍ കഷ്ടപ്പെടുന്ന രാജ്യത്താണ് ആറ് ഭാര്യമാരുള്ള ഒരു സാധാരണക്കാരന്‍ ജീവിക്കുന്നത്. ട്രക്ക് ഡ്രൈവര്‍ക്കാണ് ആറ് ഭാര്യമാരുള്ളത്. ഇവരിലാകട്ടെ 54 മക്കളുമുണ്ട്. പാക്കിസ്ഥാനിലെ ക്വറ്റ സ്വദേശി അബ്ദുല്‍ മജീദ് മെന്‍ഗല്‍ എന്ന 70കാരന്റെ വീരചരിത്രമാണിത്.
54ല്‍ 12 മക്കള്‍ പല അസുഖങ്ങളുമായി മരിച്ചു. ഇപ്പോള്‍ 42 മക്കളാണ് ഉള്ളത്. 22 ആണ്‍കുട്ടികളും 20 പെണ്‍കുട്ടികളുമാണ് മജീദിനുള്ളത്. കഠിനാധ്വാനം ചെയ്ത് എല്ലാവര്‍ക്കും അബ്ദുല്‍ മജീദ് നല്ല വിദ്യാഭ്യാസം നല്‍കി. എന്നാല്‍, വയസ്സായതോടെ സ്ഥിതി വഷളായെന്ന് അബ്ദുല്‍ മജീദ് പറയുന്നു. 18ാം വയസ്സിലാണ് ആദ്യ വിവാഹം നടന്നത്. ഇടക്കാലത്ത് ജോലി നഷ്ടം സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കിയതായും ഇത് കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിനു തടസമായെന്നും അദ്ദേഹം പറയുന്നു.
12 കുഞ്ഞുങ്ങളും രണ്ട് ഭാര്യമാരെയും തനിക്ക് നഷ്ടമായി. കുഞ്ഞുങ്ങള്‍ക്ക് വേണ്ടത്ര പാലു വാങ്ങി നല്‍കാന്‍ സാധിക്കാതിരുന്നതും രോഗിയായ ഭാര്യയെ തക്ക സമയത്ത് ചികിത്സിക്കാന്‍ സാധിക്കാതിരുന്നതും മരണത്തിനിടയാക്കിയെന്ന് ഇദ്ദേഹം പറയുന്നു. ഏറ്റവും പ്രായമേറിയ മകന്‍ 32 കാരനാണ്.
ഇപ്പോള്‍ ഡ്രൈവര്‍ ജോലി ചെയ്യുന്നുണ്ടെന്നും അബ്ദുല്‍ മജീദ് പറയുന്നു. ഇവന്റെ വരുമാനം കൊണ്ടാണ് കഴിഞ്ഞുപോകുന്നത്. ഏഴ് മുറികളുള്ള വലിയ വീട്ടിലാണ് കുടുംബം കഴിഞ്ഞുവരുന്നത്. ഏറ്റവും ഇളയ കുട്ടി രണ്ടുവയസുകാരി ബിബി സൈനാബ്.
Post Your Comments