Latest NewsKerala

നന്തന്‍കോട് കൂട്ടക്കൊലപാതകം : കേഡല്‍ രാജ ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ചെയ്തത് ഇങ്ങനെ

തിരുവനന്തപുരം : കേളത്തെ മുഴുവന്‍ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡല്‍ രാജ ഒടുവില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. അറസ്റ്റ് ചെയ്ത ആദ്യനാളുകളില്‍ നന്നായി ചിരിച്ചുകൊണ്ട് അന്വേഷണ ഉദ്യേഗസ്ഥരേയും മാധ്യമങ്ങളേയും അഭിമുഖീകരിച്ചിരുന്ന കേഡല്‍ ഒടുവില്‍ പൊട്ടിക്കരയുകയായിരുന്നു. തെളിവെടുപ്പിനു ശേഷം നടന്ന ചോദ്യം ചെയ്യലിനൊടുവിലായിരുന്നു കേഡലിന്റെ മനസ് മാറിയത്. ഇന്നലെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷ്ണര്‍ കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തെളിവെടുപ്പിനു കൊണ്ടു പോയിരുന്നു. ഈ സമയങ്ങളില്‍ കേഡല്‍ ദു:ഖിതനായിരുന്നു.

മാതാപിതാക്കളടക്കം ഒരു കുടുംബത്തിലെ നാലുപേരായിരുന്നു കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മകന്‍ കേഡല്‍ ജീന്‍സണ്‍ രാജയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പലതവണ പ്രതി കേഡല്‍ മൊഴിമാറ്റി എങ്കിലും അച്ഛനുമായുള്ള വൈരാഗ്യമാണു കൊലപാതകത്തിലേയ്ക്കു നയിച്ചത് എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണു അന്വേഷണം മുന്നോട്ട് പോകുന്നത്. കൊലപാതകത്തില്‍ രണ്ടാമതൊരാള്‍ക്കു പങ്കുള്ളതായി പോലീസിനു സൂചന ലഭിച്ചിട്ടില്ല. കൂട്ടകൊലയ്ക്കു ശേഷം ചെന്നൈയില്‍ എത്തിയ കേഡല്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലും പോലീസ് തെളിവെടുപ്പു നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button