Latest NewsNewsGulf

ഈ ഉത്പന്നം ഉപയോഗിക്കുന്നവര്‍ക്ക് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്

ദുബായ്• ഒരു തേന്‍ ഉത്പാദന കമ്പനിയുടെ അവകാശവാദങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് മുനിസിപ്പാലിറ്റി രംഗത്ത്.

റെഫ്‌വാ റോയല്‍ ഹണി പവര്‍- എന്ന കമ്പനിയാണ് തങ്ങളുടെ വെബ്‌സിറ്റിലൂടെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അവകാശപ്പെട്ട് തേന്‍ വില്പന നടത്തുന്നത്. തങ്ങളുടെ തേനിന്റെ ഉപയോഗം രോഗപ്രതിരോധ ശേഷിയും ഓര്‍മശക്തിയും വര്‍ധിപ്പിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം.

എന്നാല്‍ കമ്പനിയുടെ അവകാശ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി ഫേസ്ബുക്ക്‌ പേജില്‍ വ്യക്തമാക്കി. റെഫ്‌വാ റോയല്‍ ഹണി പവര്‍ ഹണിയുടെ തെളിയിക്കപ്പെടാത്ത അവകാശവാദങ്ങളുടെ പിന്നാലെ ജനങ്ങള്‍ പോകരുതെന്നും മുനിസിപ്പാലിറ്റി പറഞ്ഞു.

കമ്പനിയുടെ അവകാശവാദങ്ങള്‍ പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടവയല്ലെന്നും ഇത്തരം അവകാശവാദങ്ങള്‍ നടത്താന്‍ കമ്പനിയ്ക്ക് യാതൊരു അനുവാദവും ലഭിച്ചിട്ടില്ലെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button