മെല്‍ബണ്‍: ആസ്ട്രേലിയന്‍ സര്‍ക്കാര്‍ വിദേശ പൗരന്മാർക്കുള്ള താൽക്കാലിക തൊഴിൽ വിസ പദ്ധതിയായ ‘457 വിസ റദ്ദാക്കി.പ്രധാനമന്ത്രി മല്‍കോം ടേന്‍ബല്‍ ആണ് ഇത് ഔദ്യോഗികമായി പ്രസ്താവിച്ചത്.വര്‍ഷത്തില്‍ 95,000 വിദേശ പൗരന്‍മാരാണ് താല്‍ക്കാലിക തൊഴിലുകള്‍ക്കായി ആസ്ട്രേലിയയിലെത്തുന്നത്. ഇതുമൂലം ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരും ആണ്.സ്വദേശി വൽക്കരണത്തിന്റെ ഭാഗമായാണ് വിസ നിരോധിച്ചത്.
ഉദ്യോഗാര്‍ഥിക്ക് രണ്ടു വര്‍ഷത്തെ തൊഴില്‍പരിചയം, ക്രിമിനല്‍ റെക്കോഡ് പരിശോധന, ഇംഗ്ളീഷ് പരിജ്ഞാനം തുടങ്ങിയ പരിശോധനകള്‍ക്കു ശേഷമേ പുതിയ വിസ അനുവദിക്കൂ.വിദഗ്ധ തൊഴിലാളികളുടെ കുറവു നികത്താന്‍ വേണ്ടി അനുവദിച്ചിരുന്ന 457 വിസ പലരും ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം.വിദേശ തൊഴിലാളികളെ മുഴുവനായും ഒഴിവാക്കാനും ഉദ്ദേശിക്കുന്നില്ലെന്ന് ആസ്ട്രേലിയൻ സർക്കാർ വ്യക്തമാക്കി.
Post Your Comments