കാത്തിരിപ്പിന് ഒടുവില്‍ ഫോര്‍ഡ് ഫിഗോ, ആസ്പൈര്‍ സ്‌പോര്‍ട്‌സ് എഡിഷനുകള്‍ ഇന്ത്യയില്‍ അവതരിച്ചു. ഇപ്പോള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഹാച്ച്ബാക്ക്, കോമ്പാക്ട് സെഡാന്‍ മോഡലുകളുടെ സ്‌പോര്‍ട്‌സ് എഡിഷനുകളാണ് വന്നെത്തിയിട്ടുള്ളത്.
മുന്‍വേര്‍ഷനുകളില്‍ ഫോര്‍ഡ് ഒരുക്കിയ എഞ്ചിനില്‍ തന്നെയാണ് പുത്തന്‍ മോഡലുകളും അണിനിരക്കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ഡീസല്‍ എഞ്ചിനുകളിലാണ് സ്‌പോര്‍ട്‌സ് എഡിഷനുകള്‍ വന്നെത്തുന്നത്. 87 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. 99 bhp കരുത്തും 215 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് സ്‌പോര്‍ട്‌സ് എഡിഷനുകളുടെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു മോഡലുകളുടെയും സ്റ്റാന്‍ഡേര്‍ഡ് ഓപ്ഷനില്‍ ഫോര്‍ഡ് ഒരുക്കിയിട്ടുള്ളത്.
ഫോര്‍ഡ് ഫിഗോ സ്‌പോര്‍ട്‌സ് എഡിഷനു 6.31 ലക്ഷം രൂപയാണ് ആരംഭവില. ഫിഗോ സ്‌പോര്‍ട്‌സിന്റെ പെട്രോള്‍ വേരിയന്റിനെയാണ് 6.31 ലക്ഷം രൂപ വിലയില്‍ ഫോര്‍ഡ് ലഭ്യമാക്കുന്നത്. അതേസമയം, ഫിഗോ സ്‌പോര്‍ടിന്റെ ഡീസല്‍ വേരിയന്റ് ഒരുങ്ങുന്നത് 7.21 ലക്ഷം രൂപയിലാണ്.
കോമ്പാക്ട് സെഡാന്‍ മോഡലായ ഫോര്‍ഡ് ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് വിപണിയിൽ അണിനിരക്കുന്നത് 6.50 ലക്ഷം രൂപയിലാണ്. ആസ്‌പൈര്‍ സ്‌പോര്‍ടിന്റെ പെട്രോള്‍ വേരിയന്റിനെയാണ് ആരംഭവിലയില്‍ ഫോര്‍ഡ് ലഭ്യമാക്കിയിട്ടുള്ളത്. ഡീസല്‍ വേരിയന്റിലുള്ള ഫോര്‍ഡ് ആസ്‌പൈര്‍ സ്‌പോര്‍ട്‌സ് എഡിഷന് 7.60 ലക്ഷം രൂപയാണ് വില വരുന്നത്.
Post Your Comments