NewsIndia

യുവാവിനെ മനുഷ്യകവചമാക്കിയ സംഭവത്തിൽ സൈന്യത്തിന് പിന്തുണയുമായി സര്‍ക്കാര്‍

ന്യൂഡൽഹി: കശ്മീരില്‍ യുവാവിനെ മനുഷ്യകവചമാക്കി സൈനിക ജീപ്പിന് മുന്നില്‍ വെച്ചുകെട്ടിയ സംഭവത്തില്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ഉദ്യോഗസ്ഥ സംഘത്തെ തെരഞ്ഞെടുപ്പ് നടക്കുന്നിടത്ത് സുരക്ഷിതമായി എത്തിക്കുന്നതിനായാണ് സൈന്യത്തിന് ഇത്തരമൊരു തീരുമാനം എടുക്കേണ്ടി വന്നതെന്നതെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.

അതേസമയം ഏപ്രില്‍ ഒന്‍പതിന് നടന്ന സംഭവത്തെക്കുറിച്ച് സൈന്യം തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ചു. പ്രതിഷേധക്കാര്‍ സംഘം ചേര്‍ന്ന് കല്ലെറിയാന്‍ കാത്തുനിന്ന സ്ഥലത്തുകൂടിയായിരുന്നു തെരഞ്ഞെടുപ്പ് നടത്തേണ്ട ഉദ്ദ്യോഗസ്ഥരെ കൊണ്ടുപോകേണ്ടിയിരുന്നതെന്നും മറ്റ് വഴികളില്ലാത്തതിനാലാണ് യുവാവിനെ മനുഷ്യകവചമാക്കി ഉപയോഗിക്കേണ്ടി വന്നതെന്നും സൈന്യം നൽകിയ റിപ്പോർട്ടിൽ പറയുന്നു. 12ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇന്റോ-ടിബറ്റന്‍ അതിര്‍ത്തി രക്ഷാ സേനയിലെ പത്തിലധികം ജവാന്മാര്‍, കശ്മീര്‍ പൊലീസിലെ ഏതാനും കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെയാണ് അപകട മേഖലയിലൂടെ കൊണ്ടുപോകേണ്ടിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button