ബെല്ലാന്ദൂര്‍ : ബംഗളൂരുവിലെ ബെല്ലാന്ദൂര്‍ തടാകം പതഞ്ഞു പൊങ്ങുന്നു. തടാകത്തില്‍ കഴിഞ്ഞ ഫെബ്രുവരി 17നും സമാനമായ ശല്യം ഉണ്ടായിരുന്നു. നുര പൊങ്ങിവന്ന് പിന്നീട് വലിയ തീപിടുത്തം ഉണ്ടായിരുന്നു. ജലോപരിതലത്തില്‍ ഫോസ്ഫറസിന്റെയും എണ്ണയുടെയും അംശമുണ്ടായതിനെത്തുടര്‍ന്നാണ് അന്ന് തീ പിടിച്ചതെന്നും, മലിന ജലം ഒഴുകുന്നതാണ് കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിഷാംശം കലര്‍ന്ന നുര കാറ്റില്‍ തടാകത്തിനു പുറത്തു പാറിക്കളിക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുകയാണ്. സമീപത്തുള്ള സര്‍ക്കാര്‍ ഓഫിസുകളടക്കം വാതില്‍ അടച്ചിട്ടാണ് പ്രവര്‍ത്തിക്കുന്നത്. റോഡുകളിലും വാഹനങ്ങളിലും വരെ നുരയെത്തുന്നുണ്ട്.
Post Your Comments