ഹൈദരാബാദ്: അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടി എങ്ങനെ പ്ലസ്ടു പരീക്ഷ ജയിക്കും? ഈ ചോദ്യമാണ് ആദ്യം എല്ലാവരിലും വരുന്നത്. പതിനൊന്ന് വയസ്സുള്ള ഈ കൊച്ചുമിടുക്കന്‍ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 63 ശതമാനം മാര്‍ക്കോടെയാണ് അഗസത്യ ജയ്സ്വാള്‍ വിജയിച്ചത്. തെലങ്കാന സ്വദേശിയാണ് ഈ കൊച്ചുമിടുക്കന്‍.
സിവിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് എന്നീ വിഷയങ്ങളടങ്ങുന്ന പരീക്ഷ 63 ശതമാനം മാര്‍ക്കോടെയാണ് അഗസ്ത്യ വിജയിച്ചത്. ഹൈദരാബാദിലെ യൂസഫ്ഗുഡയിലുള്ള സെന്റ് മേരീസ് ജൂനിയര്‍ കോളേജ് വിദ്യാര്‍ത്ഥിയായ അഗസ്ത്യ ഇക്കഴിഞ്ഞ മാര്‍ച്ച് ആദ്യവാരമാണ് സീനിയര്‍ ഇന്റര്‍മീഡിയേറ്റ് പരീക്ഷ എഴുതിയത്. ഞായറാഴ്ചയാണ് പരീക്ഷ ഫലം പുറത്തുവന്നത്.
തന്നേക്കാള്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പരീക്ഷ എഴുതിയാണ് അഗസത്യ ഈ മികച്ച വിജയം നേടിയത്. ബിരുദത്തിന് കൊമേഴ്സ് പ്രധാന വിഷയമായി തെരഞ്ഞെടുത്ത് പഠിക്കണമെന്നാണ് അഗസ്ത്യയുടെ ആഗ്രഹം. ഡോക്ടറാവുകയെന്നതാണ് അഗസ്ത്യയുടെ ആഗ്രഹം. മൂന്നുവര്‍ഷത്തെ ബിരുദ പഠനത്തിനുശേഷം വീണ്ടും സയന്‍സില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതുകയും പിന്നീട് എംബിബിഎസ് പരീക്ഷ പാസാവുകയുമാണ് തന്റെ ലക്ഷ്യമെന്ന് അഗസ്ത്യ പറഞ്ഞു.
അഗസ്ത്യയുടെ ചേച്ചിയും കൊച്ചുമിടുക്കിയാണ്. പതിനേഴാം വയസില്‍ പിഎച്ച്ഡിക്ക് എന്റോള്‍ ചെയ്തിരിക്കുകയാണ് നൈന. എട്ടാം വയസില്‍ പത്താം ക്ലാസും പതിമൂന്നാം വയസില്‍ ജേണലിസത്തില്‍ ബിരുദവും നൈന നേടിയിട്ടുണ്ട്.
Post Your Comments