![popefrancis-eastervigil](/wp-content/uploads/2017/04/popefrancis-eastervigil2014-7.jpg)
വത്തിക്കാന്‍: ഇത്തവണ പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം ശ്രദ്ധേയമായി. അഭയാര്‍ത്ഥികളോടും നിരാലംബരോടും സ്ത്രീകളോടും അനുകമ്പ പ്രകടിപ്പിച്ചായിരുന്നു മാര്‍പാപ്പയുടെ വാക്കുകള്‍. ആയിരക്കണക്കിന് വിശ്വാസികള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പ്രാര്‍ത്ഥനയില്‍ മുഴുകി.
കത്തിച്ചുപിടിച്ച മെഴുകുതിരിയുമായെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കെന്ന സന്ദേശത്തോടെയാണ് പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്.
ലോകത്തിലെ അഭയാര്‍ഥികളെയും ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളെയും നിരാലംബരെയും മാര്‍പാപ്പ പ്രഭാഷണത്തിനിടെ അനുസ്മരിച്ചു. അനീതിയുടെയും ക്രൂരതയുടെയും ഇരകളായവരെ കണ്ടില്ലെന്ന് നടിക്കരുതെന്നും മാര്‍പാപ്പ സന്ദേശത്തില്‍ പറഞ്ഞു.
Post Your Comments