Latest NewsNewsIndia

പാക് പൗരന്‍മാര്‍ക്ക് ഇന്ത്യ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി : മെഡിക്കല്‍ വിസ നിഷേധിച്ചു

ന്യൂഡല്‍ഹി : പാകിസ്ഥാനെതിരെ ശക്തമായ നടപടിയ്ക്ക് മുതിര്‍ന്ന് ഇന്ത്യ.
പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുന്‍ ഇന്ത്യന്‍ നേവി കമാന്‍ഡര്‍ കുല്‍ഭൂഷന്‍ ജാദവിനെ മോചിപ്പിക്കുന്നതിനുളള സമ്മര്‍ദത്തിന്റെ ഭാഗമായി പാക്ക് പൗരന്മാര്‍ക്ക് വീസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഇന്ത്യ. മെഡിക്കല്‍ വീസ പോലും നല്‍കേണ്ടതില്ലെന്നാണ് പുതിയ തീരുമാനം.

ഇന്ത്യന്‍ നാവികസേനയുടെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷന്‍ ചാരവൃത്തിയിലേര്‍പ്പെട്ടതിനും ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതിനും തെളിവുണ്ടെന്നാണ് പാക്കിസ്ഥാന്റെ അവകാശവാദം. ഇക്കാര്യം രേഖകള്‍ സഹിതം ഐക്യരാഷ്ട്രസഭയില്‍ തെളിയിക്കാന്‍ പാക്കിസ്ഥാന്‍ നീക്കം തുടങ്ങി. ലോകരാജ്യങ്ങളുടെ മുന്നില്‍ കുല്‍ഭൂഷണ്‍ വിഷയം ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരികയാണ് ലക്ഷ്യം.

അതേസമയം, കുല്‍ഭൂഷണ്‍ ജാദവിന് നിയമസഹായം ലഭ്യമാക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പതിനാലാം തവണയും പാക്കിസ്ഥാന്‍ നിഷേധിച്ചു.

shortlink

Post Your Comments


Back to top button