മുസാഫർനഗർ: വീണ്ടും ദുരഭിമാനക്കൊല. ഉത്തർപ്രദേശിലെ മുസാർഫർനഗറിലെ മൻസുർപുരിൽ 17 കാരിയേയും കാമുകനേയും പെൺകുട്ടിയുടെ ബന്ധുക്കൾ കൊലപ്പെടുത്തി. മൻസുർപുർ സ്വദേശിനി അഞ്ചൽ, കാമുകൻ അരുൺ കുമാർ (18) എന്നിവരെ പെൺകുട്ടിയുടെ സഹോദരനും കൂട്ടുകാരും ചേർന്ന് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയത് ശേഷം മൃതദേഹങ്ങൾ ഗംഗയിലെ കനാലിൽ ഉപേക്ഷിച്ചു,അഞ്ചലിന്റെ സഹോദരനെയും കൂട്ടുകാരനെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments