Latest NewsNewsTechnology

ഏറെക്കാലമായി കാത്തിരുന്ന ഒരു കിടിലന്‍ ഫീച്ചര്‍ വാട്‌സ് ആപ്പിലെത്തി

ഇന്ന് സാധാരണക്കാരുടെ ഏറ്റവും വലിയ വിനിമയോപാധിയാണ് വാട്‌സ് ആപ്പ്. അതുകൊണ്ടുതന്നെ വാട്‌സാപ്പില്‍ പണി കിട്ടാത്തവര്‍ ചുരുക്കമായിരിക്കും.

കൈയബദ്ധത്തില്‍ നമ്പര്‍ മാറി മറ്റ് ചിലര്‍ക്ക് ടെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും പോകുന്നത് സാധാരണമാണ്. ഒരു സോറി കൊണ്ടുപോലും പരിഹരിക്കപ്പെടാത്ത തെറ്റായി ആ ഒറ്റ മെസേജ് മാറാം. ബോസിനാണ് ഇങ്ങനെ മെസേജ് കിട്ടിയതെങ്കില്‍ ജോലിയുള്‍പ്പെടെ പോകാനും മതി. ഇതിനെന്താണ് പരിഹാരമെന്ന് പലരും ആലോചിച്ചിട്ടുണ്ടാകും. അയച്ച സന്ദേശം എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യുകയേ നിവൃത്തിയുള്ളൂ. അടുത്തകാലത്തായി വാട്‌സാപ് തന്നെ ഇതിന് സംവിധാനം കൊണ്ടുവന്നു. ചുരുക്കം ചിലര്‍ക്ക് മാത്രം കിട്ടിയിരുന്ന ഈ സൗകര്യം ഉടന്‍ ഏവര്‍ക്കും ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
ഐഫോണിലാണ് ഈ ഫീച്ചര്‍ ആദ്യം വന്നത്. പിന്നീട് വാട്‌സാപ്പിന്റെ വെബ് പതിപ്പിലും എത്തി. പക്ഷേ ഭൂരിഭാഗം ഉപയോക്താക്കളുള്ള ആന്‍ഡ്രോയ്ഡില്‍ സേവനം കിട്ടിയിരുന്നില്ല. ഈ പരാതിക്കാണ് ഇപ്പോള്‍ പരിഹാരമായത്. അയച്ച സന്ദേശം തെറ്റിപ്പോയെന്നോ ആളുമാറി പോയെന്നോ തോന്നിയാല്‍ അഞ്ചുമിനിറ്റിനകം ഡിലീറ്റ് ചെയ്യാനാകും.
ടെക്സ്റ്റ് മെസേജുകള്‍ എഡിറ്റ് ചെയ്യാനുമാകും, മറ്റേയാള്‍ക്ക് മെസേജ് കിട്ടിയതായി കാണിക്കില്ല എന്നൊരു മെച്ചവുമുണ്ട്. ഇതുകൂടാതെ മറ്റൊരു ഫീച്ചറും വാട്‌സാപ്പ് നടപ്പാക്കും എന്നറിയുന്നു. ഫോണ്ട് ഷോര്‍ട്ട്കട്ടുകളാണ് ഉടന്‍ വരുന്നത്. ടെക്സ്റ്റ് മെസേജില്‍ ബോള്‍ഡ്, ഇറ്റാലിക്‌സ്, സ്‌ട്രൈക് ഫീച്ചറുകള്‍ കിട്ടാന്‍ ഇനി ഷോര്‍ട്ട്കട്ട് മതിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button