ഡെറാഡൂൺ: എന്ത് സംഭവിച്ചാലും ഒരു മാസത്തേക്ക് വന്ദേമാതരം എന്ന ദേശീയ ഗീതം പാര്‍ട്ടി പരിപാടികളില്‍ ആലപിക്കില്ലെന്ന് ഉത്തരാഖണ്ഡ് കോണ്‍ഗ്രസ് കമ്മറ്റി. ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉത്തരാഖണ്ഡില്‍ ജീവിക്കണമെങ്കില്‍ വന്ദേമാതരം ആലപിച്ചേ മതിയാവൂ എന്ന മന്ത്രി ദാന്‍ സിംഗ് റാവത്തിന്റെ അഭിപ്രായത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിലും മറ്റും വന്ദേ മാതരം പാടുന്നതും നിർബന്ധമാക്കിയിരുന്നു.
ഇത്തരം കാര്യങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ലെന്നും അതുകൊണ്ട് തന്നെ കോണ്‍ഗ്രസിന്റെ ഒരു പരിപാടികളിലും അടുത്ത ഒരു മാസം വന്ദേമാതരം ആലപിക്കില്ലെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കിഷോര്‍ ഉപാദ്ധ്യായ് വ്യക്തമാക്കി.
Post Your Comments