കോപ്പിയടി വിവാദത്തിൽ പ്രസിദ്ധമായ ബീഹാർ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ടില്‍ക്ക മഞ്ചി ബഗല്‍പൂര്‍ സര്‍വകലാശാലയാണ് ഇപ്പോഴത്തെ താരം. ചോദ്യ പേപ്പര്‍ അച്ചടിക്കാന്‍ മറന്നത് കാരണം പരീക്ഷ മാറ്റിവെച്ചിരിക്കുകയാണ്. പിജി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹിന്ദി പരീക്ഷയുടെ ചോദ്യ പേപ്പര്‍ അച്ചടിക്കുന്നതിലാണ് സര്‍വകലാശാലയ്ക്ക് മറവിരോഗം പിടിപ്പെട്ടത്. ഇതിനെ തുടർന്ന് എക്സാമിനേഷന് കണ്‍ട്രോളര്‍ക്കും ഹിന്ദി പിജി ഡിപ്പാര്‍ട്ട്മെന്റ് തലവനും വൈസ് ചാന്‍സിലര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്കി.
മാര്‍ച്ച് രണ്ടാം വാരമാണ് സെക്കന്‍ഡ് സെമസ്റ്റര്‍ പിജി പരീക്ഷാ വിജ്ഞാപനം വന്നത്. മൂന്ന് പരീക്ഷകള്‍ തടസ്സമില്ലാതെ നടന്നു. നാലാമത്തെ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പർ അച്ചടിക്കാനാണ് സർവകലാശാല മറന്നത്. പുതിയ പരീക്ഷാ തീയതി സര്‍വകലാശാല ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹിന്ദി വിഭാഗം എച്ച്ഒഡിയാണ് ഇതിന് പിന്നിലെന്ന് സര്‍വകലാശാല പബ്ലിക് റിലേഷന്‍ ഓഫീസര്‍ അശോക് ഠാക്കൂര്‍ കുറ്റപ്പെടുത്തുകയുണ്ടായി.
Post Your Comments