പ്യോങ്യാംഗ് : ഉത്തര കൊറിയ ഇതുവരെ കാണാത്ത സൈനികാഭ്യാസത്തിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാജ്യാന്തര ഭൂഖണ്ഡ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിയ്ക്കും.
അതേസമയം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംങ് ഉന്‍ ഇത് ആന്വല്‍ പരേഡ് ആണെന്നും തന്റെ മുത്തച്ഛന്റെ ജന്‍മദിനാഘോഷത്തിന്റെ ഭാഗമായാണ് ഈ സൈനിക പരേഡ് സംഘടിപ്പിക്കുന്നതെന്നുമാണ് അറിയിച്ചിരിക്കുന്നത്. ജനങ്ങളെ പരിഭാന്തിയിലാഴ്ത്താതിരിയ്ക്കാനും കൂടിയാണ് കിം ജോംങിന്റെ ഈ വാക്കുകളെന്ന് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഏത് നിമിഷവും ഒരു യുദ്ധം ഉണ്ടാകാമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുദ്ധത്തിന്റെ മുന്നോടിയെന്ന നിലയിലാണ് ഉത്തര കൊറിയയുടെ ശനിയാഴ്ച സൈനികാഭ്യാസം നടത്തുന്നത്.
അമേരിക്കയുടെ സൈനിക കപ്പലായ ആര്‍മാഡ ദക്ഷിണ കൊറിയയുടെ തീരത്ത് എത്തിയതും ഉത്തര കൊറിയയെ ലക്ഷ്യമിട്ടാണെന്ന് കരുതുന്നു.
ഉത്തര കൊറിയയുടെ ആണവ പരീക്ഷണങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചിരിക്കുന്നത്. ഉത്തര കൊറിയക്കെതിരെ നില്‍ക്കാന്‍ അമേരിക്ക ചൈനയുടെ സഹായവും തേടിയിട്ടുണ്ട്.
Post Your Comments