തങ്ങള്‍ നല്‍കുന്ന മികച്ച സേവനം കേരളസര്‍ക്കാരിന്റെ ബാങ്കിന് നൽകാൻ സാധിക്കില്ല: എസ്ബിഐ

ദുബായ്: കേരള ബാങ്ക് രൂപീകരിക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ ശ്രമം തങ്ങൾക്ക് വെല്ലുവിളിയല്ലെന്ന് എസ്ബിഐ കേരള ഘടകം മേധാവികള്‍. റിസര്‍വ്വ് ബാങ്ക് ചട്ടങ്ങളും നിബന്ധനകളും പാലിച്ചാല്‍ ആര്‍ക്കു വേണമെങ്കിലും ബാങ്ക് തുടങ്ങാന്‍ സാധിക്കും. എന്നാൽ തങ്ങള്‍ നല്‍കുന്ന മികച്ച സേവനം കേരളസര്‍ക്കാരിന്റെ ബാങ്കിന് നൽകാൻ സാധിക്കില്ലെന്ന് കേരള ലോക്കല്‍ ഹെഡ് ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ എസ് വെങ്കിട്ടരാമന്‍ പറഞ്ഞു. ദുബായില്‍ നടത്തിയ പത്ര സമ്മേളനത്തിലായിരുന്നു എസ്ബിഐയുടെ വിലയിരുത്തല്‍.

ിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്നത് മെട്രോ നഗരങ്ങളില്‍ 5000 രൂപയും ഗ്രാമങ്ങളില്‍ 1000 രൂപയുമാണ്. ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിന്ന് പിഴ ഈടാക്കില്ല. മാസശരാശരി നോക്കിയാണ് പിഴ തീരുമാനിക്കുന്നത്. അക്കൗണ്ട്‌ ബാലന്‍സ് പരിധിക്ക് താഴെ പോയാല്‍ ഒരു തവണത്തേക്ക് പിഴ ഈടാക്കില്ല. എസ്ബിടിയും മറ്റ് നാല് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാബാങ്കും എസ്ബിഐയിൽ ലയിച്ചതോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായാണ് എസ്ബിഐ മാറിയിരിക്കുന്നത്. എന്നാൽ സംസ്ഥാന സഹകരണബാങ്കും 14 ജില്ലാ സഹകരണബാങ്കുകളും യോജിപ്പിച്ച് ഒരു ബാങ്ക് രൂപീകരിക്കാനാണ് കേരള സര്‍ക്കാരിന്റെ ലക്ഷ്യം.

Share
Leave a Comment