കോട്ടയം: സി പി ഐയും സി.പി.എമ്മും തമ്മില്‍ പ്രശ്‌നമില്ല. മലപ്പുറം തെരഞ്ഞെടുപ്പില്‍ അത് കണ്ടതാണ്. ചില സന്ദര്‍ഭങ്ങളില്‍ ചില കാര്യങ്ങള്‍ പറയേണ്ടിവരും. അത് ഇനിയും പറയും. ഇതുമായി ബന്ധപ്പെട്ട് എവിടെയും ചര്‍ച്ചക്ക് തയ്യാറാണ്. പ്രായം കൂടിയ പാര്‍ട്ടിയെന്ന നിലയിലാണ് സി.പി ഐയെ കോടിയേരി വല്യേട്ടന്‍ എന്ന് വിശേഷിപ്പിച്ചതെങ്കില്‍ അത് ശരിയാണ് .
സി.പി ഐ 1925ലും സി.പി.എം 1964ലുമാണ് രൂപീകരിച്ചത്. മൂന്നാറില്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ട് പോകുമെന്നും കാനം രാജേന്ദ്രന്‍. ശത്രുവര്‍ഗത്തിന്റെ കുത്തിത്തിരുപ്പുകളെ ഇടതുപക്ഷം ഒന്നിച്ച് നേരിടണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി സി.പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .
Post Your Comments