Latest NewsKeralaNews

സരിത എസ്.നായരെ തെരുവ് പട്ടിയെന്ന് അധിക്ഷേപിച്ച മതപണ്ഡിതന്‍ ഒടുവില്‍ വെട്ടിലായി : മതപണ്ഡിതന്റെ സരിതയോടുള്ള മാപ്പപേക്ഷ ഇപ്പോള്‍ വൈറല്‍

തിരുവനന്തപുരം: പ്രസംഗം കൊഴുപ്പിയ്ക്കാന്‍ സോളാറിലെ വിവാദ നായിക സരിത.എസ്.നായരെ തെരുവ് പട്ടിയെന്ന് അധിക്ഷേപിച്ച് മതനേതാവ്. പ്രശ്‌നത്തില്‍ സരിത നേരിട്ട് ഇടപ്പെട്ടതോടെ മതനേതാവ് വെട്ടിലാകുകയും ചെയ്തു. പ്രസംഗത്തിനിടെ അണികളെ ആവേശപ്പെടുത്താന്‍ വേണ്ടി പറഞ്ഞ് വെട്ടിലായത് കാന്തപുരം സുന്നി വിഭാഗം നേതാക്കളിലെ പ്രമുഖ പ്രാസംഗികനായ വഹാബ് സഖാഫി മമ്പാടാണ്. സരിതയെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് സഖാഫി വിവാദത്തിലായത്. എന്തായാലും ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ വിവാദ താരമായി മാറിയിക്കയാണ് വഹാബ് സഖാഫി.

മതപ്രബോധന പ്രസംഗത്തിനിടെയാണ് സരിതയെ വിമര്‍ശിച്ച് വഹാബ് സഖാഫി രംഗത്തെത്തിയത്. കേരളത്തില്‍ ഒരു സരിത ഉണ്ടായിരുന്നു. സിഡിയുണ്ടെന്നും ക്ലിപ്പുകളുണ്ടെന്നും മറ്റും പറഞ്ഞ് ബ്ലാക്മെയില്‍ ചെയ്യലായിരുന്നു അവരെന്നും സഖാഫി പറഞ്ഞു. ആ സരിത കേരളത്തിലെ വേസ്റ്റ് കൊട്ടയില്‍ ചാടി തെരുവിലൂടെ ഓടിയ ഒരു തെരുവു പട്ടിയെ പോലെ കേരളത്തിലെ മുഴുവന്‍ മാന്യന്മാരുടെയും ശരീരത്തില്‍ ചെളി തെറിപ്പിച്ചിട്ടാണ് പോകാന്‍ നോക്കിയതെന്നും പറഞ്ഞു. പ്രസംഗത്തിലെ ഈ ഭാഗമാണ് പിന്നീട് വാട്സ് ആപ്പ് വഴിയും മറ്റും എ പി വിഭാഗം സുന്നികളുടെ എതിരാളികളായ ഇ കെ സുന്നികള്‍ പ്രചരിപ്പിച്ചത്. ഇതോടെയാണ് വിഷയം സരിതയുടെ ശ്രദ്ധയിലും പെടുന്നത്.

ഇത്തരം വിവാദങ്ങളോട് നേരിട്ട് പ്രതികരിക്കുന്ന ശീലമുള്ള സരിത വഹാബ് സഖാഫി മമ്പാടിനെ നേരില്‍ വിളിക്കുകയായിരുന്നു. ഏത് സാഹചര്യത്തിലാണ് തന്നെ തെരുവു പട്ടിയെന്ന് വിശേഷിപ്പിച്ചത് എന്നു ചോദിച്ചു കൊണ്ടും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടുള്ള സരിതയുമായുള്ള സഖാഫിയുടെ ടെലിഫോണ്‍ സംഭാഷണവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറാലായി. തന്നെ തെരുവു പട്ടിയെന്ന് വിശേഷിപ്പിച്ചതിനെതിരെ താന്‍ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞാണ് സരിത വിളിച്ചത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതില്‍ വാസ്തവുണ്ടോ എന്ന് ചോദിച്ചാണ് സരിത സഖാഫിയെ വിളിച്ചത്. എന്നെ തെരുവുപട്ടിയെന്ന് വിശേഷിപ്പിച്ചത് എന്തിനാണെന്ന് പറഞ്ഞു തുടങ്ങിയതോടെ സഖാഫി താന്‍ പ്രസംഗത്തിനിടെ പ്രതിപാദിച്ച വിഷയത്തില്‍ ഒരു ഭാഗം മാത്രം വെട്ടിയെടുത്ത് പ്രചരിപ്പിച്ചതാണെന്ന് പറഞ്ഞാണ് സഖാഫി ന്യായീകരണം നടത്തിയത്.

വഹാബ് സാര്‍ എന്നു വിളിച്ചു കൊണ്ടാണ് സരിത തുടര്‍ന്നത്. തങ്ങളുടെ അമ്മയെയും ഭാര്യയെയും പോലെയുള്ള സ്ത്രീയാണെന്നും സരിത വിശദീരിച്ചു. ജാതി മതം തുടങ്ങിയ വിഷയങ്ങളൊന്നും തന്റെ വിഷയമല്ലെന്നും സരിത പറഞ്ഞു. മതപ്രഭാഷണത്തില്‍ എങ്ങനെയാണ് താന്‍ കടന്നുവന്നതെന്ന ചോദ്യവും അവര്‍ ഉന്നയിച്ചു. ഇതോടെ മാഡം എന്ന് അഭിസംബോധന ചെയ്തു കൊണ്ട് മാന്യമായി തന്നെ സംഭാഷണം തുടങ്ങി. പ്രസംഗത്തിനിടെ താന്‍ സംഭവിച്ചതിന് മാപ്പു ചോദിക്കുന്നു എന്നും സഖാഫി പറഞ്ഞു. നിങ്ങള്‍ക്ക് വേദനിച്ചെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നു പറഞ്ഞു. ഇതോടെ ഞാന്‍ എന്തും സ്ട്രേറ്റായിട്ട് ചോദിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് നേരിട്ട് വിളിച്ചതെന്നും സരിത പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ആലോചിക്കുന്നതായും പറഞ്ഞാണ് സരിത സംഭാഷണം അവസാനിപ്പിച്ചത്.

ഈ സംഭവത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഈ സരിതയുമായുള്ള സംഭാഷണവും വൈറലായി. വാട്സ് ആപ്പ് വഴി ഫോണ്‍ സംഭാഷണത്തിന്റെ ക്ലിപ്പുകള്‍ വൈറലായി. ഇതോടെ വഹാഖ് സഖാഫിക്കെതിരെ കടുത്ത വിമര്‍ശനവുമായി ചേളാരി വിഭാഗക്കാരും രംഗത്തെത്തി. വഹാബ് സഖാഫിയെ ഫോണില്‍ വിളിച്ച് സരിത ദീര്‍ഘസമയം നടത്തിയ സംസാരവും ഇതോടൊപ്പം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു ഇതോടെയാണ് സരിതയോട് യാചിച്ചു കൊണ്ട് വഹാബ് സഖാഫി ക്ഷമാപണം നടത്തിയെന്ന വിധത്തില്‍ ചര്‍ച്ചയായത്. ഇതോടെ കാന്തപുരം വിഭാഗത്തെ കൂടുതല്‍ പരിഹാസ്യമാക്കിയിരിക്കുകയാണ്. ഒരു മതപണ്ഡിതന്‍ എങ്ങനെയാവണമെന്ന് സരിത വഹാബ് സഖാഫിയെ പഠിപ്പിച്ചു കൊടുത്തു എന്ന് പറഞ്ഞായിരുന്നു വിമര്‍ശനം കൊഴുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button