തിരുവനന്തപുരം: കേരളത്തില്‍ സാത്താന്‍ ആരാധന നടക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 14 കേന്ദ്രങ്ങളില്‍ സാത്താന്‍ ആരാധന നടക്കുമെന്ന് നേരത്തെ തന്നെ പ്രചരണമുണ്ടായിരുന്നു. കോഴിക്കോട്, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലാണ് സാത്താന്‍ ആരാധന നടക്കുമെന്ന പ്രചരണം ഉണ്ടായിരുന്നത്.
ഇതിനിടയില്‍ കോട്ടയത്തും തിരുവനന്തപുരത്തും അഞ്ച് സാത്താന്‍ ആരാധാനാകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, എവിടെയാണെന്നു ആര്‍ക്കും കണ്ടെത്താനായില്ല. സംഭവം വിശ്വാസി സമൂഹത്തെ ആകെ ഞെട്ടിക്കുന്നതായിരുന്നു. അന്വേഷണങ്ങളും നടന്നിരുന്നു. എന്നാല്‍, ഇതിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഇപ്പോള്‍ സാത്താന് ആരാധന വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. പെറ്റമ്മയേയും അച്ഛനേയും പെങ്ങളേയുമൊക്കെ കൊന്ന് തള്ളിയ കേസിലെ പ്രതിയായ കേഡലും പറയുന്നു താന്‍ സാത്താന്‍ ആരാധനയാണ് നടത്തിയതെന്ന്. ബ്ലാക്മാസ്, ആന്റി ക്രൈസ്റ്റ് എന്നൊക്ക അറിയപ്പെടുന്ന സാത്താന്‍ ആരാധന സംസ്ഥാനത്ത് വേരുറപ്പിച്ചു തുടങ്ങിയത് 2010ലാണ്. ആ വര്‍ഷം തന്നെ ഇതു സംബന്ധിച്ച് ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പോലീസ് കേസുകളും ഉണ്ടായി.
സാത്താന്‍ ആരാധനയില്‍ പെട്ടാല്‍ പിന്നെ തിരിച്ചുവരാന്‍ പ്രയാസമാണെന്ന് മനശാസ്ത്രജ്ഞര്‍ പറയുന്നു. സമ്പന്ന കുടുംബങ്ങളിലെ യുവാക്കളാണ് സാത്താന്‍ ആരാധനയിലേക്ക് എത്തിച്ചേരുന്നത്. ബൈബിളില്‍ വഴിയാണ് സാത്താന്‍ ആരാധനയിലേക്ക് ആളുകള്‍ പോകുന്നത്. ബ്ലാക്ക്മാസ് അഥവാ കറുത്തകുര്‍ബാന ഉള്‍പ്പെടെയുള്ള ആരാധനാക്രമങ്ങളും നിലവിലുണ്ട്. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലാണ് ഇതാദ്യം തുടങ്ങിയത്. ലോകത്തില്‍ മുഴുവന്‍ ഇത് പടര്‍ന്നുപന്തലിച്ചു കഴിഞ്ഞു.
സംസ്ഥാനത്ത് കൊച്ചിയിലാണ് സാത്താന്‍മതം കൂടുതല്‍ വ്യാപിച്ചിരിക്കുന്നത്. യുവാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. സാത്താന്‍ ആരാധനയുടെ ഭാഗമായി ഇവര്‍ ചിഹ്നങ്ങളും ധരിക്കുന്നുണ്ട്. ആഭരങ്ങളുടെ രൂപത്തിലും ടി-ഷര്‍ട്ടുകളായും പച്ചക്കുത്തലായുമൊക്കെ ചെറുപ്പക്കാരിലേക്ക് സാത്താന്‍ ചിഹ്നങ്ങളെത്തുന്നു. നിങ്ങളുടെ വീട്ടിലുള്ള നിങ്ങളുടെ മക്കളും ഇതിലേക്ക് എത്തപ്പെടാം.
മക്കള്‍ അനുകരിക്കുന്ന പലതും സാത്താന്റെ ആളുകളുടെ വേഷങ്ങള്‍ ആകാം. ശരീരത്തില്‍ പച്ചകുത്തുക, മുറിവുകള്‍ ഉണ്ടാക്കുക, ആണികള്‍ തറക്കുക, മീശ കളഞ്ഞിട്ട് താടി നീട്ടുക, തലമുടിയും താടിയം വിരൂപമാക്കുക, ശരീരത്തെ മലിനമാക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, പുകവലി, മദ്യപാനം, കഞ്ചാവ്, സാത്താന്റെ പാട്ടുകള്‍കേള്‍ക്കുക. ഇതൊക്കെ അനുകരിക്കുമ്പോള്‍ മക്കളെ പറഞ്ഞു തിരുത്തണം.
തലകീഴായ ഒരു കുരിശില്‍ സര്‍പ്പം ചുറ്റിയിരിക്കുന്നതാണ് ഇവരുടെ അടയാളങ്ങള്‍. കൂടാതെ, അഞ്ചു കാലുള്ള നക്ഷത്രമാണ് സാത്താന്‍ മതത്തിന്റെ ഔദ്യോഗിക ചിഹ്നം. ബൈബിളിലൂടെ എന്തെല്ലാം അരുതെന്ന് പറഞ്ഞുവോ, അതെല്ലാം ലംഘിക്കുന്നതാണ് ഇവരുടെ ആരാധനയുടെ ഒരു ശൈലി.
Post Your Comments