കോഴിക്കോട്: ജെല്ലി മിഠായി കഴിച്ച നാലുവയസുകാരന് മരിച്ചു. കോഴിക്കോട് കാപ്പാട് ആണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. പാലോടയില്‍ ബഷീറിന്റെ മകന് യൂസഫലി ആണ് മരിച്ചത്. മിഠായി കഴിച്ച അമ്മയും ഗുരുതരാവസ്ഥയിലാണ്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് നഗരത്തിലെത്തിയ ഇവര്‍ ബസ് സ്റ്റാന്റിന് അടുത്തുള്ള റോയല്‍ ബേക്കറിയില്‍ നിന്നാണ് മിഠായി വാങ്ങിയത്. മിഠായി കഴിച്ച് രാത്രിയോടെ സുഹറാബിക്കും മകനും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെടുകയായിരുന്നു.
തുടര്‍ച്ചയായ ഛര്‍ദ്ദി മൂലം നിര്‍ജലീകരണം സംഭവിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ മകനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പരാതി ലഭിച്ച പോലീസ് ബേക്കറിയില്‍ എത്തി പരിശോധന നടത്തി മിഠായികള്‍ പിടിച്ചെടുത്തിട്ടുണ്ട്.
കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കാര്യങ്ങള്‍ക്ക് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി. ടൈഗര്‍ ഹൈക്കൗണ്ട് എന്ന മിഠായിയാണ് ഇവര്‍ കഴിച്ചത്.
Post Your Comments