Latest NewsIndiaNews

ജവാന്‍മാരെ ആക്രമിക്കുന്ന വീഡിയോ പുറത്ത് : യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു

ശ്രീനഗര്‍: ശ്രീനഗറില്‍ യുവാക്കള്‍ ജവാന്‍മാരെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥമെന്ന് സൈന്യം. സംഭവത്തില്‍ സൈന്യം പോലീസില്‍ പരത്തി നല്‍കിയിട്ടുണ്ടെന്നും തുടര്‍ന്ന് പോലീസ് കേസ് എടുത്തിട്ടുണ്ടെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സിആര്‍പിഎഫ് ആക്ടിങ് ഡയറക്ടര്‍ ജനറല്‍ സുദീപ് ലക്താക്കിയ പറഞ്ഞു.

സൈനികരെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. സൈനികരെ യുവാക്കള്‍ ആക്രമിക്കുന്നതിന്റെ ഒന്നിലേറെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തെരുവിലൂടെ പോകുന്ന സൈനികരെ ജനക്കൂട്ടം ചവിട്ടുന്നതും അടിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button