NewsIndia

കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ റെയ്‌ഡ്‌: പിടിച്ചെടുത്തത് 40 കോടിയുടെ അസാധു നോട്ടുകൾ

ബെംഗളൂരു: കുപ്രസിദ്ധ ഗുണ്ട ബോംബ് നാഗയുടെ വീട്ടില്‍ റെയ്ഡിനെത്തിയ പോലീസ് നിരോധിച്ച നോട്ടിന്റെ വന്‍ശേഖരം കണ്ടെത്തി. ഒരു തട്ടിക്കൊണ്ട് പോകല്‍ കേസിന്റെ അന്വേഷണത്തിനെത്തിയ പോലീസ് 40 കോടിയിലേറെ രൂപ കണ്ടെത്തിയതായാണ് റിപ്പോർട്ട്. നിരോധിച്ച 500, 1000 രൂപ നോട്ടുകളാണ് കണ്ടെത്തിയത്. കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലര്‍ കൂടിയായ ‘ബോംബ് നാഗ’ എന്നറിയപ്പെടുന്ന വി. നാഗരാജിന്റെ വീട്ടിൽ നിന്നാണ് നോട്ടുകൾ കണ്ടെത്തിയത്.

ബോംബ് നാഗ തന്നെ തട്ടിക്കൊണ്ട് പോയെന്നും 50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നുമുള്ള ഒരു ബിസിനസുകാരന്റെ പരാതിയെ തുടർന്നാണ് പോലീസ് അന്വേഷണത്തിന് എത്തിയത്. എന്നാൽ പോലീസ് എത്തുന്നതിന് മുൻപ് തന്നെ ഇയാൾ മുങ്ങിയിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് നിരവധി ആയുധങ്ങളും കണ്ടെടുത്തു. രാഷ് ട്രീയ എതിരാളികളെ കൊലപ്പെടുത്തിയതും ആളുകളെ തട്ടിക്കൊണ്ടുപോയതും അടക്കം 45 കേസുകളിലെ പ്രതിയാണ് ബോംബ് നാഗ.

shortlink

Related Articles

Post Your Comments

Related Articles


Back to top button