മനാമ: സൗദി വനിതയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യയെ തട്ടികൊണ്ട് പോയ കേസിലാണ് അറസ്റ്റിലായത്.ഒരു മില്യൺ സൗദി റിയൽ ആണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. ലഡാക്കിലെ റെഡ് സിറ്റി പോലീസിന് വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിലാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തെ പിടികൂടിയത്. 2 പേർ ചേർന്ന് തന്നെ ബലമായി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയാണെന്ന് വനിത പോലീസിനെ വിളിച്ചറിയിക്കുകയായിരുന്നു.
സംഘത്തിൽ ഉണ്ടായിരുന്നു 2 പേർ ചേർന്ന് ഭർത്താവിനെ ബലമായി പിടിച്ചു വയ്ക്കുകയും പണം തന്നില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണി പെടുത്തുകയായിരുന്നു. ഇതിനിടയ്ക്കാണ് വനിത അതീവ രഹസ്യമായി പോലീസുമായി ബന്ധപ്പെടുന്നത്. ഉടൻ തന്നെ പോലീസ് അവിടെ എത്തുകയും അവരെ പിടികൂടുകയും ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇത് പണം തട്ടാനുള്ള ഒരു നാടകമാണെന്ന് മനസിലായത്. വൈകാതെ തന്നെ ഭർത്താവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments