Latest NewsNewsIndia

ഐ.എസുകാരോടൊപ്പം ആടുമേയ്ക്കാന്‍ പോയ മലയാളികള്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി•അമേരിക്ക ‘എല്ലാ ബോംബുകളുടെയും മാതാവ്‌’ (മദര്‍ ഓഫ് ആള്‍ ബോംബ്സ് -MOAB) എന്ന ആണവേതര ബോംബ്‌ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ അടക്കം 36 ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ഐ.എസില്‍ ചേര്‍ന്ന് എന്ന് സംശയിക്കപ്പെടുന്ന 20 മലയാളികളില്‍ രണ്ട് പേരാണ് അഫ്ഗാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയിലെ അമേരിക്കയുടെ സൂപ്പര്‍ ബോംബ്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും വലിയ ആണവേതര ആയുധമായ ജി.ബി.യു-43 ബോംബ്‌ വര്‍ഷിച്ചതായി പെന്റഗണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 11 ടണ്‍ ഭാരമുള്ള ജിബിയു-43 പ്രയോഗിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ആണവേതര ബോംബാണ്.

യു.എസ് ബോംബാക്രമണം നടന്ന നംഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഇന്ത്യയില്‍ നിന്നുള്ള മലയാളികള്‍ അടക്കമുള്ള ഐ.എസ് ഭീകരര്‍ ഏറ്റവും ഒടുവില്‍ ഉള്ളതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button