തിരുവനന്തപുരം : നന്തൻകോട് കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതി കേദൽ ജിൻസൺ രാജയെ സംഭവം നടന്ന വീട്ടിലെത്തിച്ചാകും തെളിവെടുപ്പ്.
ഇയാളെ ചെന്നെയിലെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ടിവരുമെന്നും ഇയാൾ ഉപയോഗിച്ച ഇലക്ട്രോണിക്സ് ഉപകരണങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. കുടുംബത്തിന്റെ അവഗണനയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് കേദലിന്റെ മൊഴി.
എന്നാല്‍ സാത്താൻ ആരാധനയുടെ ഭാഗമായാണ് കൊല നടത്തിയതെന്നാണ് ആദ്യം പുറത്ത് വന്ന വിവരങ്ങൾ . ഇയാളുടെ അച്ഛനും അമ്മയും സഹോദരിയും ബന്ധുവുമടക്കം നാലുപേരാണ് കൊല്ലപ്പെട്ടത്.
Post Your Comments