India

മന്ത്രിമാര്‍ റെയ്ഡ് തടയുന്നു ; വ്യാപകമായി കള്ളപ്പണം പിടിക്കപ്പെടുന്നു

ചെന്നൈ : തമിഴ്‌നാട് ആരോഗ്യമന്ത്രി വിജയഭാസ്‌കറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡ് തടയാന്‍ ശ്രമിച്ചതിന് രണ്ട് മന്ത്രിമാര്‍ക്കെതിരെ കേസെടുത്തു. തമിഴ്‌നാട് പാര്‍പ്പിട വകുപ്പ് മന്ത്രി ഉദുമലൈ കെ. രാധാകൃഷ്ണന്‍, ഭക്ഷ്യമന്ത്രി കാമരാജ് എന്നിവര്‍ക്കെതിരെയാണ് കേസ്. തമിഴ്‌നാട്ടിലെ ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആദായ നികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തിയത്. പിന്നീട് വ്യാപകമായി പണം വിതരണം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കിയിരുന്നു.

തമിഴ് ചലച്ചിത്രതാരം ശരത് കുമാറിന്റെ വീട്ടിലും ആദായ നികുതി വകുപ്പ് നേരത്തെ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ 5 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ബുധനാഴ്ച എം.ജി.ആര്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button