ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയും പരസ്യ മേഖലയില്‍ ആധിപത്യമുറപ്പിക്കാന്‍ തയാറെടുക്കുന്നു. പുതിയ ‘പരസ്യ ട്രെയിനു’കള്‍ പേടിഎം എക്സ്പ്രസ്, സാവലോണ്‍ സ്വച്ഛ്ഭാരത് എക്സ്പ്രസ് തുടങ്ങിയ പേരുകളില്‍ ഇറക്കാനാണ് തീരുമാനം. പകരം നിറപ്പകിട്ടാര്‍ന്ന പരസ്യചിത്രങ്ങളുമായായിരിക്കും ഇത്തരം ‘ബ്രാന്‍ഡ് ട്രെയിന്‍’ ഒാടുക.
പ്രമുഖ കമ്പനിയായ ഐ.ടി.സിയുടെ ശുചിത്വ ഉല്‍പന്നങ്ങളുടെ പരസ്യമായിരിക്കും സാവലോണ്‍ സ്വച്ഛ്ഭാരത് എക്സ്പ്രസില്‍ ഉണ്ടാവുക. ഇത്തരം ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും കമ്പാർട്ടുമെന്റുകളിൽ ഒരുക്കും. ഒരു വര്‍ഷത്തേക്കായിരിക്കും കരാര്‍. ഇത് വ്യവസ്ഥാപിതമായി അഞ്ചുവര്‍ഷം വരെ പുതുക്കാനും തീരുമാനമുണ്ട്. പ്രീമിയര്‍ ട്രെയിനുകളിലായിരിക്കും ആദ്യ ഘട്ടത്തില്‍ ‘പരസ്യപരീക്ഷണം’ നടത്തുകയെന്നാണ് റെയില്‍വേ പറയുന്നത്. പിന്നീട് രാജധാനി, ശതാബ്ദി, തുരന്തോ എക്സ്പ്രസുകളും പരസ്യ ട്രെയിനുകളായി മാറും.
പാസഞ്ചര്‍, ഗുഡ്സ് ട്രെയിനുകളില്‍നിന്നുള്ള വരുമാനേത്താടൊപ്പം പരസ്യ വരുമാനവും നേടുകയെന്നതാണ് റെയില്‍വേയുടെ ലക്ഷ്യം. ഇൗ സാമ്പത്തിക വര്‍ഷത്തില്‍ 14,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. റെയില്‍വേയുടെ പാലങ്ങളും അടിപ്പാതകളും നേരത്തേതന്നെ പരസ്യങ്ങള്‍ക്കായി വിട്ടു നല്‍കുന്നുണ്ട്.
Post Your Comments