ഹൈദരാബാദ്: എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഭർത്താവ് ഭാര്യയോട് ചെയ്തത് കൊടും ക്രൂരത. എളുപ്പത്തില്‍ പണമുണ്ടാക്കാന്‍ ഭാര്യയുടെ കിടപ്പറ രംഗങ്ങള്‍ നെറ്റിലിട്ടു. കേസുമായി ബന്ധപ്പെട്ട് ടെക്കിയായ ഭർത്താവ് അറസ്റ്റിലായി. ചിത്രങ്ങൾ ഇട്ടത് തൃശൂരിലെ അഡ്രസ്സിൽ നിന്നാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 33 കാരനായ സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്. ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ഇവർ ഹൈദരാബാദിന്റെ സമീപ പ്രദേശമായ ജീദിമെത്‌ലായിലാണ് താമസിക്കുന്നത്. കുട്ടിക്കാലം മുതലേ അശ്ലീല ദൃശ്യങ്ങളിലും സെക്‌സിനും അടിമയാണ് താനെന്ന് ഇയാൾ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.
കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ വർഷം നവംബറിലാണ്. തന്റെ കിടപ്പറ രംഗങ്ങൾ അശ്‌ളീല സൈറ്റിൽ പ്രചരിക്കുന്നെന്ന പരാതിയുമായി ഭാര്യയാണ് പോലീസിനെ സമീപിച്ചത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ തൃശൂരിലെ ഐ.പി വിലാസത്തിൽ നിന്നാണ് രംഗങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്തതെന്ന് മനസിലായി. തത്സമയം അശ്‌ളീല ചാറ്റിങ് സൗകര്യമുള്ള സൈറ്റിൽ അംഗമായ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്തതെന്ന് വിശദമായ അന്വേഷണത്തിൽ കണ്ടെത്തി.
ദീർഘനാളായി അശ്‌ളീല വീഡിയോകൾക്ക് അടിമയായിരുന്ന ടെക്കിയും ഈ സൈറ്റിൽ അംഗമായിരുന്നു. തന്റെ ലാപ്‌ടോപ്പ് ഭർത്താവ് സൈറ്റുമായി ബന്ധിപ്പിക്കുകയും തത്സമയം ഭാര്യയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. ഭാര്യയ്ക്ക് സംശയം തോന്നാതിരിക്കുന്നതിന് വേണ്ടി ലാപ്‌ടോപ്പിൽ സിനിമ പ്‌ളേ ചെയ്തിരുന്നു. ദൃശ്യങ്ങൾ പകർത്തിയതിന് പിന്നാലെ യുവാവിന് നല്ലൊരു തുക പ്രതിഫലമായി ലഭിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
Post Your Comments