
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ആന്റി റോമിയോ സ്‌ക്വാഡ് പ്രവര്‍ത്തനം ശ്രദ്ധേയമാകുമ്പോള്‍ ഹരിയാനയിലും സമാനമായി ദുര്‍ഗ സ്‌ക്വാഡ് എത്തി. സ്ത്രീകള്‍ക്കെതിരായിട്ടാണ് ഈ ഓപ്പറേഷന്‍ ദുര്‍ഗയ്ക്ക് രൂപം നല്‍കിയത്. 24 ടീമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഹരിയാന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഇങ്ങനെയൊരു സ്‌ക്വാഡിന് രൂപം നല്‍കിയത്.
സ്‌കൂള്‍, കോളേജ് പരിസരങ്ങള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വെ സ്റ്റേഷന്‍ തുടങ്ങിയ പൊതുസ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുക. ഇവിടങ്ങളില്‍ സ്ത്രീകളെ ഉപദ്രവിക്കുന്നവരെ പിടികൂടുകയാണ് ലക്ഷ്യം. ഇതിനോടകം 72 പേരെ ഇവര്‍ പിടികൂടി കഴിഞ്ഞു.
ഉത്തര്‍പ്രദേശിലെ ആന്റി റോമിയോ സ്‌ക്വാഡിന്റെ അനുകരണമല്ല ഇതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സ്ത്രീസുരക്ഷ ഉറപ്പാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments