Latest NewsKeralaNews

പണത്തിന് ബുദ്ധിമുട്ട് : അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ തങ്ങള്‍ക്കും അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍

തിരുവനന്തപുരം: തങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും തങ്ങള്‍ക്കും അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കന്യാസ്ത്രീകള്‍ രംഗത്ത്. തിരുവനന്തപുരം സെന്റ് ആനീസ് കോണ്‍വെന്റിലെ കന്യാസ്ത്രീകളാണ് പെന്‍ഷന്‍ അപേക്ഷയുമായി കോര്‍പ്പറേഷനെ സമീപിച്ചത്. തുടര്‍ന്ന്, അപേക്ഷയില്‍ നടപടി സ്വീകരിക്കുന്നതിന് കോര്‍പ്പറേഷന്‍ വെല്‍ഫെയര്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, സംസ്ഥാന സര്‍ക്കാരിന്റെ ഉപദേശം തേടിയിരിക്കുകയാണ്.

തങ്ങള്‍ക്ക് പണത്തിന് ബുദ്ധിമുട്ട് ഉണ്ടെന്നും, പലപ്പോഴും മരുന്നിന് പോലും പണം തികയുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോണ്‍വെന്റിലെ പത്തോളം കന്യാസ്ത്രീകള്‍ പെന്‍ഷന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോര്‍പ്പറേഷനെ സമീപിച്ചത്. അപേക്ഷ നല്‍കിയ എല്ലാവരും അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

പ്രത്യേക ജീവിത സാഹചര്യങ്ങള്‍ കാരണം വിവാഹം കഴിക്കാന്‍ സാധിക്കാതിരുന്ന അവിവാഹിതകള്‍ക്കാണ് സര്‍ക്കാര്‍ പ്രതിമാസം 1,100 രൂപ പെന്‍ഷന്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസത്തിന്റെ ഭാഗമായി അവിവാഹിതരായി തുടരുന്ന കന്യാസ്ത്രീകള്‍ക്ക്, പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടോ എന്നത് സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാര്‍ ഇനിയും വ്യക്തത നല്‍കേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button