Latest NewsIndia

സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനോട്‌ ചെയ്ത ക്രൂരത

ചെന്നൈ : സൗന്ദര്യമില്ലെന്നാരോപിച്ച് നവവധു ഭര്‍ത്താവിനെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. ഒരാഴ്ചമുമ്പായിരുന്നു ഇരുവരുടെയും വിവാഹം. ഭര്‍ത്താവ് കാണാന്‍ സുന്ദരനല്ലെന്നും തനിക്കുയോജിച്ചതല്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പരിഹസിച്ചതിനെത്തുടര്‍ന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതി കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകം നടത്തിയ ശേഷം പോലീസ് സ്റ്റേഷനിലെത്തിയ യുവതി തന്റെ ഭര്‍ത്താവിനെ ആരോ കൊലപ്പെടുത്തിയെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഭാര്യതന്നെയാണ് കൊല നടത്തിയതെന്ന് വ്യക്തമായതിനെ തുടർന്ന് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button