ശ്രീനഗര്‍ : മൊബൈൽ, ഇന്‍റർനെറ്റ് സേവനം പുനസ്ഥാപിച്ചു. ജമ്മു കാഷ്മീരിലെ മൂന്നു ജില്ലകളില്‍ ആണ് സേവനം പുനസ്ഥാപിക്കുക. ശ്രീനഗർ-ബുഡ്ഗാം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കഴിഞ്ഞ ഞായറാഴ്ച മുതൽ ഇന്‍റർനെറ്റ് സേവനങ്ങൾ മരവിപ്പിച്ചത്.
തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സാമൂഹ്യവിരുദ്ധ കാര്യങ്ങൾ പ്രചരിക്കാതിരിക്കുന്നതിനു വേണ്ടിയായിരുന്നു നടപടി. ശ്രീനഗർ, ബുഡ്ഗാം, ഗന്ധർബാൽ ജില്ലകളിലാണ് മൊബൈൽ ഇന്‍റർനെറ്റ് സേവനം ലഭിക്കാതെ വന്നത്.
Post Your Comments