Latest NewsNewsGulf

ദുബായില്‍ ഇന്ത്യക്കാരന് വീണ്ടും വന്‍തുക സമ്മാനം

ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ മില്ല്യണയര്‍ ഡ്രോയില്‍ ഇന്ത്യന്‍ പ്രവാസിയ്ക്ക് വന്‍ തുക സമ്മാനം. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്‍ഷുറന്‍സ് ബ്രോക്കറായ വേണുഗോപാല്‍ പസ്സം എന്ന 31 കാരനാണ് ഒരു മില്യന്‍ യു.എസ് ഡോളറിന് (ഏകദേശം 65 ലക്ഷത്തോളം രൂപ) അര്‍ഹനായത്.

240 ാം സീരീസിലെ മില്ല്യണയര്‍ ഡ്രോയില്‍ 2643 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം. ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ടെര്‍മിനല്‍ 3 ലെ കോണ്‍കോഴ്സ് ബിയില്‍ നടന്ന നറുക്കെടുപ്പില്‍ ഓണ്‍ലൈന്‍ വഴി വേണുഗോപാലിന്റെ മകന്‍ കാവിഷ് ആണ് ടിക്കറ്റ് തെരഞ്ഞെടുത്തത്.

തനിക്ക് ഇത്രയും വലിയ തുക സമ്മാനമായി ലഭിച്ചത് വേണുഗോപാലിന് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. തന്റെ മകന്റെ രണ്ടാം ബര്‍ത്ത്ഡേ ആഘോഷങ്ങള്‍ക്കിടെ എടുത്ത ടിക്കറ്റ് തന്നെ ലക്ഷാധിപതിയാക്കും വേറെ വേണുഗോപാല്‍ തന്റെ ഭാഗ്യത്തില്‍ വിശ്വസിച്ചിരുന്നില്ല. ആദ്യമായാണ് വേണുഗോപാല്‍ ദുബായ് ഡ്യൂട്ടി ഫ്രീ പ്രോമോഷന്റെ ഭാഗമാകുന്നത്.

മില്ല്യണയര്‍ ഡ്രോയുടെ 239 ാം നറുക്കെടുപ്പിലും ഇന്ത്യക്കാരനായിരുന്നു വിജയിയായത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് നടന്ന നറുക്കെടുപ്പില്‍ ബാംഗ്ലൂര്‍ സ്വദേശിയായ ഫര്‍ഹാന്‍ അമന്‍ ആണ് സമ്മാനാര്‍ഹനായത്. കഴിഞ്ഞദിവസത്തെ നറുക്കെടുപ്പിന് ശേഷം നടന്ന ചടങ്ങില്‍ ഫര്‍ഹാനുള്ള ഒരു മില്യണ്‍ ഡോളറിന്റെ ചെക്കും മില്ലേനിയം മില്ല്യണയര്‍ ഡ്രോ അധികൃതര്‍ സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button