ന്യൂഡല്‍ഹി: പ്രേതത്തെ പേടിച്ച് അരുണാചല്‍ മുഖ്യമന്ത്രി ഔദ്യോഗിക വസതിയില്‍ കയറിയില്ല. ഔദ്യോഗിക വസതി ഗസ്റ്റ് ഹൗസാക്കി മാറ്റി. അരുണാചല്‍ മുഖ്യമന്ത്രി പെമ ഖണ്ഡുവാണ് പ്രേതത്തെ പേടിച്ച് ഒഴിഞ്ഞത്. 2009ല്‍ ഇറ്റാനഗറിലെ കുന്നിന്‍പുറത്ത് 60 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച ഈ വസതിയില്‍ താമസിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ ഗതി തനിക്കും വരാതിരിക്കാനാണ് അദ്ദേഹം ഇങ്ങനെ ചെയ്തത്.
അവിടെ ഏതോ ദുരാത്മാവ് ഉണ്ടെന്നാണ് പരക്കെ സംസാരം. പുരോഹിതന്മാരും മന്ത്രവാദികളും തുടങ്ങി പലരും ശുദ്ധീകരണത്തിനായി വന്നുവെങ്കിലും ഒന്നും ഫലമായില്ല. അവസാനം ഈ വസതി ഗസ്റ്റ് ഹൗസാക്കി മാറ്റി. ഏഴു മുഖ്യമന്ത്രിമാര്‍ ഇവിടെ താമസിച്ചു. ഇവരിലാര്‍ക്കും നല്ല അനുഭവം ഉണ്ടായിട്ടില്ലത്രേ. ഭരണം പൂര്‍ത്തിയാക്കാനും ഇവര്‍ക്ക് കഴിഞ്ഞില്ല.
മൂന്നുമുഖ്യമന്ത്രിമാര്‍ അകാലത്തില്‍ മരിക്കുകയും ചെയ്തു. നബാംതുക്കി വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോഴും പാര്‍ട്ടിക്ക് ദയനീയ തോല്‍വിയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് കാരണം ബംഗ്‌ളാവ് തന്നെയെന്ന് പലരും പറഞ്ഞു. വാസ്തുവിദ്ഗ്ധനെ സമീപിച്ച തുക്കിക്ക് ബംഗ്‌ളാവിന്റെ ദോഷങ്ങള്‍ പരിഹരിക്കാനായിരുന്നു നിര്‍ദേശം.
2016 ആഗസ്റ്റ് 9ന് ബംഗ്‌ളാവില്‍ ഫാനില്‍ കെട്ടിതൂങ്ങി പുള്‍ ജീവിതമവസാനിപ്പിച്ചിരുന്നു. സുപ്രീംകോടതി വിധി അനുകൂലമായിരുന്നിട്ടും തുക്കിക്ക് അധികനാള്‍ ഭരിക്കാന്‍ കഴിഞ്ഞില്ല. നിരവധി ക്രസ്ത്യന്‍ പുരോഹിതരും ബുദ്ധിസ്റ്റ് പുരോഹിതരും ചേര്‍ന്ന് പല ഹോമങ്ങളും പൂജകളും ചെയ്തശേഷം ബംഗ്‌ളാവ് സര്‍ക്കാര്‍ അതിഥി മന്ദിരമാക്കി മാറ്റിയിരിക്കുകയാണ്.
Post Your Comments