തിരുവനന്തപുരം: പൊലീസിനെയും ആഭ്യന്തര വകുപ്പിനെയും വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമർശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. ഇടതുമുന്നണിയുടെ മേധാവിയായി കാനത്തെ ആരും നിശ്ചയിച്ചിട്ടില്ലെന്നും കാനത്തിന്‍റെ വിമര്‍ശനം എല്ലാ സീമകളും ലംഘിക്കുന്നതെന്നും ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. എല്‍ ഡി എഫ് നയം പറയേണ്ടത് മുന്നണി ചര്‍ച്ച ചെയ്തിട്ടാണ്. ഏതെങ്കിലും കക്ഷികളെ മുന്നണിയില്‍ എടുക്കില്ല എന്നോ എടുക്കും എന്നോ മുന്‍കൂര്‍ തീരുമാനിക്കാനുള്ള അധികാരം കാനത്തിനില്ല. മുന്നണിക്കകത്തു യുക്തമായ വേദിയില്‍ അവതരിപ്പിക്കുന്നതിനു പകരം പ്രകോപനപരമായ പ്രസ്താവനകളിലൂടെ ചാമ്പ്യന്‍ഷിപ്പ് നേടാന്‍ ശ്രമിക്കുന്നത് നല്ല രാഷ്ട്രീയമല്ലെന്നും ജയരാജന്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
Post Your Comments