കേപ്ടൗണ്‍ : തൈര് വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയ യുവതി കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നത്. . തൈര് ഇരിക്കുന്ന ഫ്രിഡ്ജിനുള്ളില്‍ അതാ സുഖമായി റെസ്റ്റ് എടുക്കുന്നു ഒരു വമ്പന്‍ പാമ്പ്. സാധനം എടുക്കാനായി കടയിലെ ഫ്രിഡ്ജ് തുറന്ന അവരുടെ നിലവിളി കേട്ടാണ് എല്ലാവരും ഓടികൂടിയത്.
സൂപ്പര്‍മാര്‍ക്കറ്റിന്റെ പിന്നില്‍ കുറ്റിക്കാടാണ്. അവിടെ നിറയെ പാമ്പുകളും ഉണ്ട്. മേല്‍ക്കൂര വഴിയോ ഓവുചാലു വഴിയോ ഇത് അകത്ത് കടന്നതാണെന്നാണ് കരുതുന്നത്. എന്തായാലും പാമ്പു പിടിത്തക്കാരെ വിവരം അറിയിച്ചതോടെ ആശാനെ ഒരു ദേശീയ പാര്‍ക്കില്‍ കൊണ്ടു വിട്ടു അവര്‍. പന്ത്രണ്ട് അടി നീളമുണ്ടായിരുന്നു പാമ്പിന്.
Post Your Comments