Latest NewsNewsInternational

ടാക്സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ച യുവതിക്കെതിരെ കേസ്

ഒഹിയോ•ടാക്സി ഡ്രൈവറെ കത്തിമുനയില്‍ നിര്‍ത്തി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിച്ച യുവതിക്കെതിരെ ബലാത്സംഗത്തിന് കേസ്. ജനുവരിയില്‍ ഒഹിയോയിലാണ് സംഭവം. സംഭവദിവസം പുലര്‍ച്ചെ 4.25 ഓടെയാണ് ബ്രിട്ടാനി കാര്‍ട്ടര്‍ എന്ന യുവതിയും അവരുടെ സുഹൃത്ത് കോറി ജാക്സനും മറ്റൊരാളും ഫിന്‍ഡ്ലെയിലെ ഒരു ഹോട്ടലില്‍ നിന്നും പിക് ചെയ്യാനായി ഒരു ക്യാബ് ഡ്രൈവറെ വിളിച്ചത്.

യാത്രയ്ക്കിടെ ജാക്സണ്‍ ഡ്രൈവര്‍ക്ക് നേരെ കത്തി ചൂണ്ടിയ ശേഷം ബ്രിട്ടാനി കാര്‍ട്ടറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറുടെ പോക്കറ്റില്‍ നിന്നും 32 ഡോളര്‍ മോഷ്ടിയ്ക്കുകയും ചെയ്തശേഷം സംഘം കടന്നുകളയുകയായിരുന്നു.

സംഭവത്തില്‍ ബ്രിട്ടാനി കാര്‍ട്ടറെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജാക്സണ്‍ ഇപ്പോഴും ഒളിവിലാണ്. മൂന്നമത്തെ പ്രതിയ്ക്കെതിരെ കേസെടുത്തിത്തില്ല.

കാര്‍ട്ടര്‍ നേരത്തെയും മയക്കുമരുന്ന് കേസില്‍ രണ്ട് തവണ പ്രതിയായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗം, കവര്‍ച്ച, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ജാക്സനെതിരെ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button