ഷാര്‍ജ: കാര്‍ കടലിലേക്ക് മറിഞ്ഞു. റാസല്‍ഖൈമയുടെ വടക്കന്‍ മേഖലയായ അല്‍ റംസിലാണ് കാർ കടലിലേക്ക് മറിഞ്ഞത്. ഇതിലുണ്ടായിരുന്ന രണ്ട് അറബ് യുവാക്കൾ രക്ഷപെട്ടു. തീരസംരക്ഷണ വിഭാഗവും പോലീസും ചേര്‍ന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. സംഭവം നേരില്‍ കണ്ട ഒരു സ്ത്രീയാണ് പോലീസിനെ വിവരം അറിയിച്ചത്.
ഉടനെ പോലീസ് തീരസംരക്ഷണ വിഭാഗത്തിന് അടിയന്തിര സന്ദേശമയച്ചു. സര്‍വ്വ സന്നാഹങ്ങളുമായത്തെിയ പോലീസും തീരസേനയും ചേര്‍ന്ന് കാര്‍ കടലില്‍ നിന്ന് ഉയര്‍ത്തി. അകത്തുണ്ടായിരുന്ന യുവാക്കളെ പുറത്തിറക്കി അടിയന്തിര ശുശ്രുഷ നല്‍കി. ഇവരുടെ നില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു. സ്ത്രീയുടെ സമയോചിതമായ ഇടപ്പെടലാണ് യുവാക്കളുടെ ജീവന്‍ രക്ഷിച്ചത്.
Post Your Comments